Latest NewsAutomobile

ഇനി പഞ്ചര്‍ പേടി വേണ്ട; ഒരിക്കലും പഞ്ചറാവാത്ത ടയറുമായി മിഷേലിന്‍

തിരക്കിട്ട് എങ്ങോട്ടെങ്കിലും യാത്രയ്‌ക്കൊരുങ്ങുമ്പോഴായിരിക്കും ചിലപ്പോള്‍ വാഹനങ്ങളുടെ ടയര്‍ പഞ്ചറാകുന്നത്. ഇത്തരത്തിലുളള ദുരിതം ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ ഉണ്ടാകാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഇനി അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. പഞ്ചര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായി എത്തിയിരിക്കുകയാണ് ഫ്രഞ്ച് ടയര്‍ നിര്‍മ്മാതാക്കളായ മിഷേലിന്‍. ഇതിനായി വായു ആവശ്യമില്ലാത്ത ടയറുകളാണ് മിഷേലിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ടയര്‍ ഒരിക്കലും പഞ്ചറാകില്ലെന്നാണ് കമ്പനിയുടെ അവകാശവാദം.

യൂപ്ടിസ് പ്രോട്ടോടൈപ്പ് അഥവാ യൂണിക് പഞ്ചര്‍പ്രൂഫ് ടയര്‍ സിസ്റ്റം എന്നാണ് ഈ വീല്‍ ടെക്‌നോളജിയുടെ പേര്. മിഷേലിനൊപ്പം ജനറല്‍ മോട്ടോഴ്സും കൂടി ചേര്‍ന്നാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഈ ടയറുകളുടെ പരീക്ഷണയോട്ടം ഷെവര്‍ലെയുടെ ഇലക്ട്രിക് വാഹനമായ ബോള്‍ട്ടില്‍ പുരോഗമിക്കുയാണ്. അതിനുശേഷം മറ്റ് വാഹനങ്ങളിലേക്കും പരീക്ഷണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 ഓടെ ഈ ടയറുകള്‍ വിപണിയിലെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

മിഷേലിന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരം ടയറുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു. പ്ലാന്റിനായി 50 മില്ല്യണ്‍ ഡോളറാണ് ഇതുവരെ നിക്ഷേപിച്ചത്. റബറിനൊപ്പം ഉറപ്പുള്ള മറ്റ് മെറ്റീരിയലുകളും ഉപയോഗിച്ച് വേറിട്ട രീതിയിലാണ് ഈ ടയറുകളുടെ നിര്‍മ്മാണം. മികച്ച ബ്രേക്കിങ് നല്‍കുന്ന ഗ്രിപ്പിനൊപ്പം ടയര്‍ ഡ്രെമ്മിന്റെ സുരക്ഷയും ഈ ടയര്‍ ഉറപ്പാക്കുമെന്നാണ് നിര്‍മാതാക്കളുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button