Latest NewsLife Style

ചുംബനത്തിന്റെ ഗുണങ്ങൾ

പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചുംബനത്തിന്റെ പങ്ക് വളരെ വലുതാണ്. ആദ്യത്തെ ആവട്ടെ നൂറാമത്തെ ആവട്ടെ ചുംബനം രസകരം മാത്രമല്ല അത്ഭുതകരം കൂടിയാകുന്നത് ആരോഗ്യത്തിനും ഗുണകരമാണ്. ഒരു ചുംബനത്തിന് ചിലപ്പോള്‍ പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ കഴിയുന്നു. രണ്ട് പേര്‍ പരസ്പരം ചുംബിക്കുമ്പോള്‍ പല പ്രശ്‌നങ്ങളും നിസ്സാരവത്ക്കരിക്കപ്പെടുന്നു. എന്നാല്‍ ആരോഗ്യകരമായി ഉണ്ടാവുന്ന മാറ്റം എന്തൊക്കെയെന്ന് നോക്കാം. ചുംബനം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ചുംബിക്കുന്നതിലൂടെ സെറോടോണിന്‍,ഡോപാമൈന്‍,ഓക്‌സിടോസിന്‍ പോലുള്ള സന്തോഷ ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുതലായി പുറത്ത് വരും. സന്തോഷം നല്‍കാനും അതുവഴി സമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിക്കും.

വേദനകള്‍ കുറയ്ക്കും. ചുണ്ടുകള്‍ പരസ്പരം ചേരുന്നത് മൂലം രക്തയോട്ടം മെച്ചപ്പെടുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ പല്ലിനും ഗുണകരമാണ്. ചുംബിക്കുമ്പോള്‍ കൂടുതല്‍ ഉമിനീര് ഉത്പാദിപ്പിക്കപ്പെടും , ഇത് വായുടെ ഉള്‍ഭാഗം വൃത്തിയാക്കാന്‍ സഹായിക്കും. ഭക്ഷണത്തിന്റെ അംശങ്ങള്‍ മൂലം പല്ലിന് പോടുണ്ടാകുന്നത് ഇത്തരത്തില്‍ തടയും. ശക്തമായ ചുംബനത്തിലൂടെ 8-16 കലോറി വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button