ജയ്പൂര്‍ രാജകൊട്ടാരത്തില്‍ നിന്ന് രണ്ടാമതൊരംഗം കൂടി പാര്ലമൈന്റിലെത്തുന്നു. മുത്തശ്ശി രാജമാത ഗായത്രി ദേവിക്ക് ശേഷം ദിയ കുമാരിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച് ലോക്സഭയിലെത്തുന്നത്. രാജ്സമന്ദ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദേവ്കിനന്ദനെ 5.51 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് ദിയ പാര്‍ലമെന്റിലെത്തുന്നത്. ജയ്പൂരിന്റെ രാജമാത എന്നറിയപ്പെടുന്ന ഗായത്രി ദേവി മൂന്ന് തവണയാണ് എംപിയായത്. 2009 ജൂലൈയിലായിരുന്നു ഗായത്രിദേവി അന്തരിച്ചത്.
1987 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗായത്രിദേവിയുടെ മകനായ ഭവാനി സിംഗ് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അന്ന് പരാജയപ്പെട്ട ഭവാനിസിംഗിന്റെ മകളാണ് ഇപ്പോള്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച് പാര്‍ലമെന്റിലെത്തുന്നത്. രാജ്സമന്ദ് മണ്ഡലത്തിലെ ഓരോ ജനങ്ങളുടെയും വിജയമാണിതെന്ന് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നന്ദി പറഞ്ഞുകൊണ്ട് നാല്‍പ്പത്തിയെട്ടുകാരിയായ ദിയ കുമാരി ട്വിറ്ററില്‍ കുറിച്ചു. മണ്ഡലത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്നും കുമാരി വ്യക്തമാക്കി.
2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സോവിമധോപൂരില് നിന്നുള്ള ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച് ദിയ കുമാരി വിജയിച്ചിരുന്നു. എന്നാല്‍ 2018 ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നിന്ന ദിയയെ പാര്‍ലമൈന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി രംഗത്തിറക്കുകയായിരുന്നു.
ദിയയുടെ മുത്തശിയും മുന്‍ പാര്‍ലമെന്റംഗവുമായ ഗായത്രേേിദവി ലോകത്തിലെ ഏറ്റവും സുന്ദരിമാരായ സ്ത്രീകളില്‍ ഒരാളായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഫാഷന്‍ മോഡല്‍ കൂടിയായ അവര്‍ 1962, 67, 71 തെരഞ്ഞെടുപ്പുകളിലാണ് വിജയിച്ച് പാര്‍ലമെന്റിലെത്തിയത്. ഇന്ത്യയുടെ അവസാന ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരി സ്ഥാപിച്ച സ്വതന്ത്ര പാര്‍ട്ടിയില്‍ അവര്‍ അംഗവുമായിരുന്നു.
Post Your Comments