തിരുവനന്തപുരം: കിഫ്ബി ബോണ്ടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എൻസി ലാവ്ലിനുമായി ബന്ധമുള്ള കമ്പനിക്കാണു കിഫ്ബി ബോണ്ട് നൽകിയതെന്നു പറയുന്നതു ചില പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമായുള്ള ആക്ഷേപമാണ്. കിഫ്ബി ബോണ്ട് സുതാര്യമല്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം കാര്യങ്ങൾ മനസ്സിലാക്കാൻ തയാറാകാത്തതിനാലാണ്. മസാല ബോണ്ടിൽ നൽകുന്ന പലിശ 9.723% ആണ്. ഇത് ആഭ്യന്തര വിപണിയിൽ ഇറക്കാൻ ആലോചിച്ചിരുന്നു. എല്ലാ വായ്പയ്ക്കും നിശ്ചിത കാലയളവിൽ നിശ്ചിത ശതമാനം പലിശ നൽകേണ്ടിവരും. അവസാന ഘട്ടത്തിലാണു മുതലിലേക്കു പണം കൂടുതൽ നൽകുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിയായ ‘നാം മുന്നോട്ടി’ന്റെ ഉത്തരവാദിത്തം പബ്ലിക് റിലേഷൻസ് വകുപ്പി(പിആർഡി)നാണെന്നും നാളെയും അതങ്ങനെയായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചിത്രീകരണ സ്ഥലം മാത്രമാണ് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments