Latest NewsLife Style

അമിതമായി മദ്യം ഉപയോ​ഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഇതാണ്

ലണ്ടൻ: അമിതമദ്യപാനത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്ത്
ഇം​ഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. അമേരിക്ക, കാനഡ, ഒസ്ട്രേലിയ, ഡെൻമാർക്ക്, അയലൻഡ്, മെക്സിക്കോ, ചെക്ക് റിപ്പബ്ലിക്ക്, ഫിൻലാൻഡ് എന്നിവയാണ് പട്ടികയിൽ ആദ്യത്തെ പത്തിൽ ഇടംനേടിയ മറ്റ് രാജ്യങ്ങൾ. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ​ഗ്ലോബൽ ഡ്ര​ഗ് സർവേ ( ജിഡിഎസ്) വെള്ളിയാഴ്ചയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

വർഷത്തിൽ 51.1 തവണ ബ്രിട്ടീഷുകാർ മദ്യപിക്കുമ്പോൾ 41 തവണയാണ് ഇന്ത്യക്കാർ മദ്യപിക്കുന്നത്. ആഴ്ചയിൽ ഒരു തവണയെങ്കിലും ബ്രിട്ടീഷുകാർ മദ്യപിക്കുന്നു. ലോകത്തെ ശരാശരി മദ്യത്തിന്റെ ഉപയോ​ഗത്തെക്കാളും വളരെ കൂടുതലാണ് ഇരുരാജ്യങ്ങളും ഉപയോ​ഗിക്കുന്നത്. വർഷത്തിൽ‌ 33 തവണ മദ്യം ഉപയോ​ഗിക്കുന്നതാണ് ശരാശരിയെന്നും റിപ്പോട്ടിൽ പറയുന്നു. അമേരിക്ക (50.3), കാനഡ (47.9), ഒസ്ട്രേലിയ (47.4) എന്നിങ്ങനെയാണ് ഈ രാജ്യങ്ങളിലെ കണക്ക്.

30 രാജ്യങ്ങളിലെ 123,814 ജനങ്ങളിൽ നടത്തിയ സർവേപ്രകാരം 60 ശതമാനത്തോളം ആളുകളും വർഷത്തിൽ നാലോ അതിലധികമോ തവണ അമിതമായി മദ്യം ഉപയോ​ഗിക്കുന്നവരാണ്. ഇതിൽ 59 ശതമാനം പേരും 29 വയസിനടുത്തുള്ള യുവാക്കളാണെന്നും ഗ്ലോബൽ ഡ്ര​ഗ് സർവേ തലവൻ പ്രൊഫ. ആഡം വിൻസ്റ്റോക്ക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button