ജയ്പുര്‍: പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ബാലാകോട്ട് വ്യോമാക്രമണം പാഠ്യവിഷയമാക്കി രാജസ്ഥാന് സര്‍ക്കാര്‍. ഒമ്പതാം ക്ലാസ്സിലെ തരത്തിലെ പാഠപുസ്തകത്തിലെ രാജ്യസുരക്ഷയും ധീരതാ പാരമ്പര്യവും എന്ന അദ്ധ്യായത്തിലാണ് ബാലാകോട്ട് ആക്രമണവും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ തെളിവു വേണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ പാഠ പുസ്തകത്തില്‍ ഈ അധ്യായം ഉള്‍പ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. അതിനിടെ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ത്തമാന് പാക് സേനയുടെ പിടിയിലാകുകയും ചെയ്തു. അഭിനന്ദന്റെ ധീരതയേക്കുറിച്ചും ബി.ജെ.പി മന്ത്രിസഭയിലെ മന്ത്രിയും ജയ്പുരില്‍ നിന്നുള്ള സ്ഥാനാര്‍ഥിയുമായ രാജ്യവര്‍ധന്‍ സിംഗ് റാഥോരിനെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ധീരസൈനികരുടെ പട്ടികയില്‍ ഒന്നാമനായാണ് രാഥോറിനെ അവതരിപ്പിച്ചിരിക്കുന്നത്.
Post Your Comments