തിരുവനന്തപുരം: മസാല ബോണ്ട് ഉദ്ഘാടനത്തിനായി ലണ്ടനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അത്ഭുതപ്പെടുത്തി ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് . കേരള മുഖ്യമന്ത്രി പിണറായി വിജയനെ സ്വാഗതം ചെയ്യുന്നു’- ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിഫ്ബിയുടെ മസാലബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ ബോര്‍ഡില്‍ തെളിഞ്ഞുവന്ന മലയാള വാചകമാണിത്.
‘അന്തര്‍ദേശീയ സെക്യൂരിറ്റി വിപണിയില്‍ കേരളാ ഇന്‍ഫാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ മസാല ബോണ്ട് ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി ലണ്ടനില്‍ എത്തിയത്. കേരളത്തില്‍ നിന്നും എത്തിയ മുഖ്യമന്ത്രിയടക്കമുള്ളവരെ അത്ഭുതപ്പെടുത്തി കൊണ്ടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ സ്വാഗതം ചെയ്യുന്നുവെന്ന് ബോര്‍ഡില്‍ മലയാള വാചകം തെളിഞ്ഞുവന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരി വിപണി തുറന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം എന്ന ചരിത്രനേട്ടം കൈവരിച്ച കേരളത്തിനുളള അംഗീകാരമാണ് മലയാളത്തിലുളള ഈ വാക്കുകള്‍.
ഇന്ത്യന്‍ സമയം പകല്‍ 12.30ന് മുഖ്യമന്ത്രി പിണറായി വിജയന് മണിമുഴക്കിയാണ് മസാല ബോണ്ട് ഓഹരി വിപണിയില്‍ തുറന്നത്. ധനമന്ത്രി ടി എം തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ക്ഷണിക്കുന്നത് ഇതാദ്യമാണ്.
Post Your Comments