Latest NewsKuwait

ബാച്ച്‌ലര്‍ താമസക്കാര്‍ക്കെതിരെയുള്ള നടപടികള്‍; പുതിയ തീരുമാനവുമായി കുവൈറ്റ്

കുവൈറ്റ്: ബാച്ച്‌ലര്‍ താമസക്കാര്‍ക്കെതിരെയുള്ള നടപടികൾ റമദാന്‍ കഴിയുന്നത് വരെ നിർത്തിവെച്ച് കുവൈറ്റ്.    മുനിസിപ്പല്‍ കാര്യ മന്ത്രി ഫഹദ് അല്‍ ശുഹലയുടെ നിര്‍ദേശപ്രകാരമാണ് ബാച്ച്‌ലര്‍മാര്‍ക്കെതിരെയുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. റമദാനില്‍ ഇവിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടയില്ലെന്ന് വൈദ്യുതി മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. റമദാന്‍ മാസം കഴിയുന്നതോടെ പരിശോധനകളുള്‍പ്പെടെ വ്യാപകമാക്കാനാണ് മുനിസിപ്പാലിറ്റിയുടെ പദ്ധതി. മുനിസിപ്പാലിറ്റിക്ക് പുറമെ വൈദ്യുതി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെടുന്ന സംഘമാണ് ബാച്ച്‌ലര്‍ താമസക്കാരെ കണ്ടെത്തുന്നതിനായി പരിശോധന നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button