ന്യൂഡൽഹി: മാതൃദിനത്തില്‍ അമ്മയെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. ‘അങ്ങേയറ്റം സ്വാശ്രയയാണ്, അസൗകര്യങ്ങളുണ്ടായേക്കുമെന്നറിഞ്ഞിട്ടും സ്വന്തം ഇഷ്ടപ്രകാരം സ്വതന്ത്രയായി ജീവിക്കാനാണ് അമ്മ തീരുമാനിച്ചത്. എല്ലാ അമ്മമാര്‍ക്കും ഒരു പ്രത്യേക ശക്തിയുണ്ട്. എനിക്ക് പറക്കാന്‍ ചിറകുകള്‍ തന്നത് അമ്മയാണ്. എന്തെങ്കിലും പിഴവ് പറ്റിയാല്‍ കൂടെ താനുണ്ടാവുമെന്ന ആത്മവിശ്വാസവും അമ്മ പകര്‍ന്നുനല്‌കി’. എല്ലാ അമ്മമാര്‍ക്കും ആശംസകള്‍ എന്ന് സ്‌മൃതി ഇറാനി കുറിച്ചു. അമ്മയുടെ ചിത്രത്തില്‍ കാണുന്ന ബോര്‍ഡിലുള്ളത് ഡോക്ടര്‍മാരുടെ ഫോണ്‍നമ്പരുകളുമാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ആദ്യം അവരെ വിളിക്കണമെന്നാണ് അമ്മ നിര്‍ദേശിച്ചിട്ടുള്ളതെന്നും സ്‌മൃതി ഇറാനി വ്യക്തമാക്കുന്നു.
Post Your Comments