ധാക്ക : ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശിൽ പ്രവേശിച്ചു. വ്യാപക നാശമുണ്ടായതായി റിപ്പോർട്ട്. 500ഓളം വീടുകൾ തകർന്നു. നാല് പേർ മരിച്ചു. 63പേർക്ക് പരിക്കേറ്റു.രാവിലെ ഫോനി പശ്ചിമ ബംഗാളിലെത്തിയെങ്കിലും വലിയ നാശ നഷ്ടമുണ്ടാക്കിയില്ല. 30-40 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.
കഴിഞ്ഞ ദിവസം ഒഡീഷയിൽ ഫോനി ചുഴലിക്കാറ്റ് ആഞ്ഞു വീശിയിരുന്നു. 200 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റിൽ എട്ടു പേർ മരിച്ചു. പ്രദേശത്തു നിന്നും 11 ലക്ഷത്തോളം പേരെയാണ് സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചത്.
Post Your Comments