
ധാക്ക: ബംഗ്ലാദേശി നടൻ ഷാന്റോ ഖാനേയും പിതാവ് സലിം ഖാനേയും ആള്‍ക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയാതായി വാർത്ത. തിങ്കളാഴ്ചയായിരുന്നു സംഭവം.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി സംബന്ധിച്ച റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെ സ്വന്തം നാട്ടില്‍ നിന്നും പലായനം ചെയ്ത നടനെയും പിതാവിനെയും ചാന്ദ്പുരില്‍ വെച്ച് ജനക്കൂട്ടം തടഞ്ഞു. വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പിതാവിനേയും മകനേയും ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയതായാണ് ബംഗ്ലാദേശി മാധ്യമമായ ദി ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്. നിർമാതാവും ലക്ഷ്മിപൂർ മോഡല്‍ യൂണിയൻ പരിഷത്ത് ചെയർമാനുമാണ് സലിം ഖാൻ.
സലിം ഖാന്റേയും മകന്റേയും മരണവാർത്തയില്‍ ഞെട്ടിയിരിക്കുകയാണ് കൊല്‍ക്കത്തയിലെ സിനിമാമേഖല
Post Your Comments