ധാക്ക: ബംഗ്ലാദേശിൽ തെരുവ് അതിക്രമവുമായി കലാപകാരികൾ. അവാമി ലീഗ് പാർട്ടിയുടെ നേതാവിന്റെ ഉടമസ്ഥതയിലുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ കത്തിച്ച് പ്രതിഷേധക്കാർ. സംഭവത്തിൽ ഇന്തോനേഷ്യൻ സ്വദേശി ഉള്‍പ്പടെ 24 പേർ കൊല്ലപ്പെട്ടു.
read also: കോടതി ഉത്തരവ് ലംഘിച്ച കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറണ്ട്
അവാമി ലീഗിന്റെ ജോഷോർ ജില്ലാ ജനറല്‍ സെക്രട്ടറി ഷഹീൻ ഛക്ലാദാറിന്റെ ഉടമസ്ഥതയില്‍ സ്ഥിതിചെയ്തിരുന്ന സബീർ ഇന്റർനാഷണല്‍ ഹോട്ടലാണ് കത്തിയെരിഞ്ഞത്. ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്ലോറിന് പ്രതിഷേധക്കാർ തീയിടുകയായിരുന്നു. ബഹുനിലകെട്ടിടം പൂർണമായും കത്തിനശിച്ചു. ഓടിരക്ഷപ്പെടാൻ കഴിയാതിരുന്ന ജീവനക്കാരും സന്ദർശകരും എരിതീയില്‍ കത്തിയമരുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.
Post Your Comments