ആലുവ : പോലീസ് വാട്സ് ആപ്പ് ഗ്രൂപ്പിന് പൂട്ടുവീണു. കുറ്റകൃത്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും അറിയിക്കാൻ ആലുവ പോലീസ് ആരംഭിച്ച ‘ഹിഡന്‍ ഐസ്’ എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പ് മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പിരിച്ചുവിട്ടു.
നഗരസഭ പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, സ്കൂള്‍ കോളേജ് പ്രധാന അദ്ധ്യാപകര്‍, ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, ഫിനാന്‍സ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ആശുപത്രികള്‍, സ്വകാര്യ ബസ് ജീവനക്കാര്‍, ആലുവയില്‍ ജോലികള്‍ ചെയ്യുന്ന വിവിധ ജീവനക്കാര്‍, ഹോട്ടല്‍ ലോഡ്ജ് ഉടമകള്‍, മുതിര്‍ന്ന പൗരന്മാര്, ആന്റി നാര്‍ക്കോട്ടിക്സ് ക്ലബ് ഭാരവാഹികള്‍, തട്ടുകടക്കാര്, രാത്രി കച്ചവടക്കാര്‍, ബ്യൂട്ടിപാര്‍ലര്‍ ഉടമകള്‍ തുടങ്ങിയ വ്യത്യസ്ത മേഖലയിലുള്ളവര്‍ക്കായി ആലുവ പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ ആയ സി.ഐ അഡ്മിനായി വെവ്വേറെ ഗ്രൂപ്പുകളാണ് തയ്യാറാക്കിയത്.
എന്നാൽ ഇത് വർത്തയായതോടെയാണ് മേലുദ്യോഗസ്ഥര്‍ പൂട്ടിട്ടത്. ഇത്തരം കൂട്ടായ്മകള്‍ ആരംഭിക്കുന്നതിന് മേലുദ്യോഗസ്ഥരില്‍ നിന്നും അനുമതി വാങ്ങിയില്ലെന്ന കാരണം പറഞ്ഞാണത്രേ നടപടി. അതേസമയം, ചില സാങ്കേതിക കാരണങ്ങളാലാണ് ഗ്രൂപ്പുകള്‍ പിരിച്ചുവിട്ടതെന്നും അതിന് പരിഹാരം കണ്ടശേഷം ഗ്രൂപ്പുകള്‍ പുനഃസ്ഥാപിക്കുമെന്നുമാണ് ആലുവ സി.ഐ പറയുന്നത്.
Post Your Comments