കൊച്ചി: യാക്കോബായ സഭയില്‍ ആഭ്യന്തരകലഹം രൂക്ഷമായി. ഇതോടെ യാക്കോബായ സഭയുടെ സഭാ അധ്യക്ഷന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ രംഗത്ത് വന്നു. പുതിയ ഭരണസമിതിയിലെ ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് തോമസ് പ്രഥമന്‍ ബാവ പാത്രീയാര്‍ക്കീസ് ബാവയ്ക്ക് കത്തയച്ചു. ദമാസ്‌ക്കസിലേക്ക് അയച്ച കത്തില്‍ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്നും തോമസ് പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു.
മാസങ്ങള്‍ക്ക് മുന്‍പാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്. ഈ ഭരണസമിതിയുമായി തോമസ് പ്രഥമന്‍ ബാവ സ്വരചേര്‍ച്ചയിലായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. .സമിതിയിലെ ചില അംഗങ്ങള്‍ തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലുടെ ചില കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്നതാണ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യ ആരോപണം. സഭ സ്വത്തുക്കളെ സംബന്ധിച്ചും സഭയ്ക്ക് വേണ്ടി നടക്കുന്ന ധനശേഖരണവുമായി ബന്ധപ്പെട്ടും തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. തനിക്കെതിരെ ഗൂഡാലോചന നടക്കുന്നുവെന്നും തോമസ് പ്രഥമന്‍ ബാവ കത്തില്‍ ആരോപിച്ചു. ഈ പശ്ചാത്തലത്തില്‍ പതിറ്റാണ്ടുകളായി സഭാധ്യക്ഷന്‍ സ്ഥാനത്ത് തുടരുന്ന തന്നെ സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ്് അദ്ദേഹം പാത്രീയാര്‍ക്കീസ് ബാവയ്ക്ക് കത്തുനല്‍കിയത്.
Post Your Comments