ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണില്‍ ഇത്തവണയും ബിജെപി തന്നെ വിജയിക്കുമെന്ന് പ്രവചനം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എന്‍ഡിടിവി എക്സിക്യൂട്ട് ചെയര്‍പേഴ്സണുമായി പ്രണോയ് റോയ് ആണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ ബിജെപി വിജയം ആവര്‍ത്തിക്കുമെന്ന് പ്രവചിച്ചത്.ബിജെപി 20 സീറ്റുകള്‍ വരെ നേടാന്‍ സാധ്യത ഉണ്ടെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ ഒരുപരിധി വരെ ബിജെപിക്ക് അനുകൂലമായെന്നാണ് സര്‍വ്വേ വിലയിരുത്തുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് കര്‍ണാടകത്തില്‍ പ്രണോയ് പ്രവചിച്ചത്. അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനെ തള്ളി ബിജെപി തന്നെ വിജയം നേടുമെന്ന് പ്രണോയ് പറയുന്നു. സഖ്യം ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന പ്രവചനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയം ബിജെപിക്കൊപ്പമാകുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.2014 പോലെ മോദി തരംഗങ്ങള്‍ ഇല്ലേങ്കിലും നരേന്ദ്ര മോദിക്ക് കര്‍ണാടകത്തില്‍ ജനപ്രീതി കൂടുതല്‍ ആണെന്നും സര്‍വ്വേ പ്രവചിക്കുന്നു. സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ബിജെപിക്കാണ് സ്വാധീനം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരത്തില്‍ ഒരു അട്ടിമറിയിലൂടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സംസ്ഥാനത്ത് അധികാരത്തില്‍ ഏറിയത്. കേവലഭൂരിപക്ഷം ലഭിച്ചിട്ടും അവസാന നിമിഷം കോണ്‍ഗ്രസ് പുറത്തെടുത്ത ചില തന്ത്രങ്ങളാണ് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയിത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഒരുമിച്ചാണ് ലോക്സഭാ തിരഞ്ഞെടുപ്പിനേയും നേരിടുന്നത്.
Post Your Comments