Latest NewsUAEGulf

യുഎഇയിലെ സൂപ്പർമാർക്കറ്റിൽ മോഷണം: പ്രവാസികള്‍ പിടിയില്‍

ഷാര്‍ജ: സൂപ്പർമാർക്കറ്റിൽ ഒരു മൊബൈല്‍ ഫോണും റീചാര്‍ജ് കാര്‍ഡുകളും മോഷ്ടിച്ച അഞ്ചു പ്രവാസികൾ പിടിയിൽ. കടയിലെ സിസിടിവി ദൃശ്യങ്ങളും വിരലയടയാളങ്ങളും പരിശോധിച്ചാണ് പൊലീസ് പ്രതികളെ വലയിലാക്കിയത്. അഞ്ച് പേരും ഏഷ്യക്കാരാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി.

സൂപ്പര്‍ മാര്‍ക്കറ്റിലെ ഗ്ലാസ് ഡോര്‍ തകര്‍ത്താണ് ഇവര്‍ അകത്ത് കയറിയതെന്നാണ് കോടതി രേഖകളില്‍ പറയുന്നത്. പ്രതികളില്‍ രണ്ട് പേര്‍ കുറ്റം സമ്മതിച്ചപ്പോൾ തങ്ങള്‍ അകത്ത് കയറുമ്പോള്‍ തന്നെ ഡോറുകള്‍ തുറന്നുകിടക്കുകയായിരുന്നുവെന്നാണ് മറ്റ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്. പ്രാഥമിക വാദത്തിന് ശേഷം കോടതി കേസ് മേയ് ആറിനു വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button