Latest NewsElection NewsIndia

ഹരിയാനയില്‍ ജെജെപി സഖ്യം: ചൂലും ചെരുപ്പും ചേര്‍ന്ന് എതിരാളികളെ തറപറ്റിക്കുമെന്ന് നേതാക്കള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും ജെനയക് ജനതാ പാര്ട്ടിയും സഖ്യത്തിന്. ഹരിയാനയിലെ 10 ലോക്‌സഭാ സീറ്റുകളിലാണ് ഇരുപാര്‍ട്ടികളും സഖ്യമുണ്ടാക്കുന്നത്.

മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ പേരക്കുട്ടി ദുഷ്യാന്ത് ചൗട്ടാലയാണ് ജെ.ജെ.പി. നേതാവ്. ഹരിയാനയിലെ മുഖ്യപ്രതിപക്ഷമായ ഐഎന്ഡഎല്‍ഡിയുമായുള്ള അധികാരതര്‍ക്കത്തെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ദുഷ്യാന്ത് ചൗട്ടാല ജെ.ജെ.പി. രൂപീകരിച്ചത്.

ജെജെപി ഏഴ് സീറ്റുകളില്‍ മത്സരിക്കുമെന്നാണ് മുതിര്‍ന്ന എഎപി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഏഴ് സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമെന്ന് ഛൗട്ടാല വ്യക്തമാക്കി. എഎപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ചൂലും ജെജെപിയുടെ ചെരുപ്പും ചേര്‍ന്ന് പ്രതിബന്ധങ്ങള്‍ ഒഴിവാക്കി ബിജെപിയേയും കോണ്‍ഗ്രസിനേയും പരാജയപ്പെടുത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയും ജെജെപിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമെന്ന നിര്‍ദേശമാണ് എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ മുന്നോട്ട വച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഈ നിര്‍ദേശം തള്ളിക്കളയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button