മഹീന്ദ്രയുടെ ഏറ്റവും കരുത്തന്‍ ഏതെന്ന് ചോദിച്ചാല്‍ ഇനി ഒരു ഉത്തരം മാത്രമേയുള്ളു. മാര്‍ക്‌സ്മാന്‍ . കാരണം വെടിയുണ്ടയും ഗ്രനേഡും വരെ ചെറുക്കും മഹീന്ദ്രയുടെ ഈ ആംഡ് പേഴ്‌സണല്‍ ക്യാരിയര്‍.
മഹീന്ദ്രയുടെ ഈ വാഹനം 2009 ലാണ് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. 2010 മുതല്‍ മുംബൈ പൊലീസിന്റെ ഭാഗമായി മാറി. തുടര്‍ന്നിങ്ങോട്ട് രാജ്യത്തിനകത്തും പുറത്തുമായി വിവിധ തരം ഏജന്‍സികള്‍ ഈ വാഹനത്തിന്റെ സംരക്ഷണം സ്വന്തമാക്കിയിട്ടുണ്ട്. ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ട് ഏറ്റവും പുതിയതായി ആറു മാര്‍ക്‌സ്മാനുകളാണ് സ്വന്തമാക്കിയത്.
ആറു പേര്‍ക്കിരിക്കാവുന്ന ഈ വാഹനത്തിന് വെടിയുണ്ടകളെ പ്രതിരോധിക്കാന്‍ കഴിയുന്ന ബോഡിയാണ്. ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ 6 പ്രകാരമാണ് വാഹനം തയാറാക്കിയിരിക്കുന്നത്. അതായത് എകെ 47 മെഷീന്‍ ഗണ്ണില്‍ നിന്നുള്ള വെടിയുണ്ടകളെ വരെ ചെറുക്കാനാവും. കൂടാതെ വാഹനത്തിന്റെ അടിയില്‍ ഗ്രനേഡ് പൊട്ടിയാലും വാഹനം തകരില്ല.
2.2 ലീറ്റര്‍, 2.6 ലീറ്റര്‍ എന്നീ രണ്ട് ഡീസല്‍ എന്‍ജിന്‍ വകഭേദത്തിനാണ് വാഹനം ലഭിക്കുക. 2.2 ലീറ്ററിന് 120 ബിഎച്ച്പി കരുത്തും 2.6 ന് 115 ബിഎച്ച്പി കരുത്തുമുണ്ട്. ഫുള്‍ടൈം നാല് വീല്‍ ഡ്രൈവിലുള്ള വാഹനത്തിന് 16 ഇഞ്ച് റണ്‍ഫ്‌ലാറ്റ് ടയറുകളും ഓപ്ഷണലായി ലഭിക്കും. 4390 എംഎം നീളവും 1863 എംഎം വീതിയും 2030 എംഎം ഉയരവും മാര്‍ക്‌സ്മാനുണ്ട്.പരിസര നിരീക്ഷണത്തിനായി ക്യാമറകളും വാഹനത്തിലുണ്ട്. നിരീക്ഷണത്തിനും സംരക്ഷണത്തിനുമാണ് ഈ വാഹനം കൂടുതലായി ഉപയോഗിക്കുന്നത
Post Your Comments