തിരുവനന്തപുരം : സൈനികന് ജോലിസ്ഥലത്തു സ്വയം വെടിവച്ചു മരിച്ച സംഭവത്തില്‍ ഭാര്യയുടെ സുഹൃത്ത് അറസ്റ്റില്‍. ഭരതന്നൂര്‍ സ്വദേശിയായ സൈനികന് വിശാഖ് ജോലിസ്ഥലത്തു സ്വയം വെടിവച്ചു മരിച്ച സംഭവത്തിലാണ് ഭാര്യയുടെ സുഹൃത്ത് അറസ്റ്റിലായത്. റൂറല്‍ എസ്പി ഓഫിസിലെ ജീവനക്കാരനായ ആര്യനാട് ഉഴമലയ്ക്കല്‍ വിപിന്‍ വിലാസത്തില്‍ അമിതാബ് ഉദയ്(26)നെ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ് ചെയ്തത്. വിശാഖിന്റെ ഭാര്യ നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശി അഞ്ജനയ്ക്ക് (22)എതിരെ പൊലീസ് കേസ് എടുത്തു. മറ്റൊരു യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷനിലാണ് അമിതാഭ് ഇപ്പോള്‍.
വിവാഹശേഷം വിശാഖ് ജോലിസ്ഥലത്തേക്കു പോയപ്പോള്‍ അഞ്ജന സ്വന്തം വീട്ടിലേക്കുവന്നു. ഭര്‍ത്തൃവീട്ടില്‍ നിന്നുകൊണ്ടുവന്ന 17 പവന് സ്വര്‍ണം അമിതാബിനു നല്കി. അഞ്ജനയുമായി അടുത്ത സൗഹൃദത്തിലായിരിക്കെ വിശാഖിനെ അമിതാബ് ഫോണില്‍ വിളിച്ചു. അഞ്ജന ഗര്‍ഭിണിയാണെന്നും സംരക്ഷിക്കണമെന്നുമാണ് അറിയിച്ചതെന്നു വിശാഖിന്റെ സഹോദരന് പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
അമിതാബിന്റെ ഫോണ്‍ വിളിക്കുശേഷമാണു അഹമ്മദാബാദിലെ ജാംനഗറില്‍ ജോലി ചെയ്തിരുന്ന വിശാഖ് ആത്മഹത്യ ചെയ്തതെന്നു പൊലീസ് കണ്ടെത്തി. സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തായിരുന്നു വിശാഖിന്റെ ആത്മഹത്യ. ഓഫീസിലെ ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയിലും അമിതാഭിനു പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് മരണങ്ങളില്‍ പ്രതിയാണെന്നു വ്യക്തമായതോടെയാണു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളനാട് സ്വദേശിയായ യുവതിയുമായി അമിതാബ് മുന്‍പു പ്രണയത്തിലായിരുന്നു. വിവാഹം നിശ്ചയിച്ചശേഷം അമിതാബില്‍ നിന്നു മോശമായ അനുഭവങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതെന്ന കേസിലാണ് സസ്പെന്‍ഡ് ചെയ്തത്
Post Your Comments