Latest NewsKerala

നഗരസഭയുടെ വീടുപണി തട്ടിക്കൂട്ട് പരിപാടിയെന്ന് ആരോപണം

പെരിന്തൽമണ്ണ: നഗരസഭയുടെ ഭവന സമുച്ചയ നിർമാണം തട്ടിക്കൂട്ട് പരിപാടിയെന്ന് ആരോപണം. ടെണ്ടർ പ്രകാരം നിർദേശിക്കപ്പെട്ട ഗുണനിലവാരമുള്ള കല്ലുകളല്ല നിർമ്മാണത്തിന് ഉപയോഗിക്കുന്നതെന്നാണ് പരാതി. ഇതിനെതിരെ ചില ഗുണഭോക്താക്കൾ പ്രതിഷേധിച്ചിരുന്നു. ചെറുതും വലുതുമായ പലതരം മരക്കഷണങ്ങൾ കൂട്ടി യോജിപ്പിച്ചാണ് കട്ടിളകൾ നിർമ്മിക്കുന്നതെന്നും ആരോപണമുണ്ട്. വിവരാവകാശ പ്രവർത്തകനായ പാതയ്‌ക്കര സ്വദേശി ലോഹിതാക്ഷൻ ഇക്കാര്യവുമായി ബന്ധപ്പെട്ട് നഗരസഭാധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button