വടകര: ലോക്സഭ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീര്‍ പരസ്യ പ്രചരണം ആരംഭിച്ചു. വോട്ട് അഭ്യര്‍ത്ഥനയുമായി വടകരയിലെ ജനങ്ങള്‍ക്കിടയിലാണ് നസീര്‍ ഇന്നെത്തിയത്. തുടര്‍ന്ന് വടകരയിലെ സിദ്ധാശ്രമ സ്ഥാപനം സന്ദര്‍ശിച്ചു.
ദേശീയ പാതയിലെ ഗതാഗത കുരുക്കിനെ കുറിച്ചായിരുന്നു വടകരയിലെ ജനങ്ങളുടെ പ്രധാന പരാതി. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലെ അപര്യാപ്തതയെ കുറിച്ച് കൊയിലാണ്ടിയിലെ ജനങ്ങളില്‍ നിന്നും നിരവധി പരാതി ലഭിച്ചു. പല ജനപ്രതിനിധികളും തിരിച്ചറിയാതെ പോയ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റേണ്ടതുണ്ടെന്നും നസീര്‍ പ്രതികരിച്ചു. ജനഹിതമറിയാന്‍ വടകരയിലൂടെ സഞ്ചരിക്കുമ്പോള്‍ വര്‍ഗീയ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള ജനങ്ങളുടെ വെറുപ്പ് തിരിച്ചറിയാന്‍ കഴിഞ്ഞതായി നസീര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ സിപിഎം നേതാവായിരുന്ന നസീറിന്റെ സ്ഥാനാര്‍ഥിത്വം ഇതിനോടകം തന്നെ പാര്‍ട്ടിക്ക് വന്‍ തലവേദനയായിട്ടുണ്ട്. മത്സരത്തിനിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നാമനിര്‍ദ്ദേശ പത്രിക സമര്പ്പിക്കില്ലെന്നായിരുന്നു പാര്‍ട്ടിയുടെ വിശ്വാസം. മണ്ഡലത്തില്‍ സിപിഎമ്മിന്റെ വോട്ടുകള്‍ വിഭജിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇത് കോണ്‍ഗ്രസിന് പ്രതീക്ഷയുണര്‍ത്തുന്ന സംഗതിയാണ്.
മണ്ഡലത്തിലെ വികസന മുരടിപ്പും അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള പ്രചരണവുമാണ് നസീര്‍ പ്രധാനമായും തിരഞ്ഞെടുപ്പില്‍ എടുത്തു കാട്ടുന്നത്.
Post Your Comments