റിയാദ് : സൗദി ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. രാജ്യത്ത് ആദ്യമായി ആണവ റിയാക്ടര്‍ നിര്‍മിയ്ക്കാനൊരുങ്ങുകയാണ്, സൗദി. ആണവ റിയാക്ടറുകളുടെ നിര്‍മാണത്തിന് അമേരിക്കന്‍ കമ്പനികള്‍ക്കാണ് അനുമതി. സൗദിയില്‍ പ്രഖ്യാപിച്ച ആറ് ന്യൂക്ലിയര്‍ പ്രൊജക്ടുകളുടെ നിര്‍മ്മാണ ചുമതല ഏറ്റെടുക്കുന്നതിനാണ് അനുമതി ലഭിച്ചത്.
സൗദിയിലെ ആറും ജോര്‍ദാനിലെ രണ്ടും ആണവ റിയാക്ടറുകളുടെ നിര്‍മ്മാണത്തിനാണ് അമേരിക്ക അനുമതി നല്‍കിയത്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അനുമതി നല്‍കിയ വിവരം എനര്‍ജി സെക്രട്ടറി റിക്ക് പെരി ആണ് സ്ഥിരീകരിച്ചത്. അമേരിക്കന്‍ എനര്‍ജി അതോറിറ്റിക്കു മുമ്പില്‍ രണ്ടായിരത്തി പതിനേഴ് മുതല്‍ സമര്‍പ്പിക്കപ്പെട്ട അറുപത്തിയഞ്ച് അപേക്ഷളില്‍ മുപ്പത്തിയേഴ് എണ്ണത്തിന് അനുമതി നല്‍കിയതായും അദ്ദേഹം കൂട്ടിചേര്‍ത്തു.
Post Your Comments