NattuvarthaLatest News

കനത്ത വേനൽ; പുഴകളിൽ നിന്നുള്ള സ്വകാര്യ പമ്പിംങിന് നിരോധനം ഏർപ്പെടുത്തി

കാ​സ​ർ​ഗോ​ഡ്: കാസർകോടിൽ സ്വ​കാ​ര്യ പ​മ്പിം​ഗ് മേ​യ് 31 വ​രെ ജി​ല്ല​യി​ലെ പു​ഴ​ക​ളി​ല്‍​നി​ന്ന് നി​രോ​ധി​ച്ചു. കു​ടി​വെ​ള​ള​ത്തി​നാ​യി പ​മ്പ് ചെ​യ്യു​ന്ന സ​ര്‍​ക്കാ​ര്‍ പ​മ്പിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്ന് ഇ​രു​ഭാ​ഗ​ത്തും നൂ​റു മീ​റ്റ​ര്‍ വ​രെ കു​ടി​വെ​ള്ളേ​ത​ര ആ​വ​ശ്യ​ത്തി​നാ​യു​ള്ള സ്വ​കാ​ര്യ പ​മ്പിം​ഗ് മേ​യ് 31 വ​രെ നി​രോ​ധി​ച്ചിരിക്കുന്നത്..

എ​ല്ലാ സ്വ​കാ​ര്യ പ​മ്പിം​ഗു​ക​ളും പ​യ​സ്വി​നി പു​ഴ​യി​ലെ പാ​ണ്ടി​ക്ക​ണ്ടം റി​സ​ര്‍​വോ​യ​ര്‍ മു​ത​ല്‍ ആ​ലൂ​ര്‍ ത​ട​യ​ണ വ​രെ​യു​ള്ള ഭാ​ഗ​ത്തെ ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചു. കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ സ്രോ​ത​സു​ക​ളാ​യ പു​ഴ​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ര്‍, ബ​ന്ധ​പ്പെ​ട്ട കൃ​ഷി ഓ​ഫീ​സ​ര്‍​മാ​ര്‍, വൈ​ദ്യൂ​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​മാ​ര്‍ തുടങ്ങിയവർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ഡി.​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button