KeralaLatest NewsNews

ബെഥേല്‍ സുലോഖോ പള്ളിയിലെ യാക്കോബായ- ഓര്‍ത്തഡോക്സ് തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് ചര്‍ച്ച നടക്കും

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ബെഥേല്‍ സുലോഖോ പള്ളിയിലെ യാക്കോബായ- ഓര്‍ത്തഡോക്സ് തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് ചര്‍ച്ച നടക്കും. കളക്ടറുടെ സാന്നിദ്ധ്യത്തില്‍ വൈകീട്ട് നാല് മണിക്കാണ് ചര്‍ച്ച നടക്കുക. അതേസമയം, പെരുമ്പാവൂര്‍ പള്ളിത്തര്‍ക്കത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഓര്‍ത്തഡോക്സ് സഭയുടെ അടിയന്തര സുന്നഹദോസും മാനേജിംഗ് കമ്മിറ്റി യോഗവും ചേരുന്നുണ്ട്. ആലുവ തൃക്കുന്നത്ത് സെമിനാരിയിലാണ് യോഗം ചേരുക.

ചര്‍ച്ച നടക്കും വരെ പള്ളിക്കു പുറത്തെ പന്തലില്‍ ഉള്ളവരുടെ എണ്ണം ഇരുഭാഗത്തും പതിനഞ്ച് വീതമായി കുറയ്ക്കും. പള്ളിക്കുള്ളിലുള്ള യാക്കോബായ വിശ്വാസികളും പള്ളി വരാന്തയിലുള്ള ഓര്‍ത്തോഡോക്സ് വിശ്വാസികളും അവിടെ തുടരും. ശനിയാഴ്ച ഓര്‍ത്തഡോക്സ് വിഭാഗം പെരുമ്പാവൂര്‍ ബെഥേല്‍ സുലോക്കോ പള്ളിയില്‍ പ്രവേശിച്ചതോടെയാണ് യാക്കോബായ വിഭാഗവുമായുള്ള പ്രശ്നങ്ങള്‍ തുടങ്ങിയത്. സുപ്രീംകോടതി വിധി പ്രകാരം പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന്റേതാണ് പള്ളി. എന്നാല്‍ ഇത് വിട്ടുകൊടുക്കാന്‍ യാക്കോബായ വിഭാഗം ഇതുവരെ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button