മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടുറപ്പാക്കാന്‍ സൈനികരുടെ യൂണിഫോമും ചിത്രങ്ങളും ഉപയോഗിക്കുന്നതില്‍ ബിജെപിയെ ശക്തമായി വിമര്‍ശിച്ച് സഖ്യകക്ഷിയായ ശിവസേന. സായുധസേന നടത്തിയ ഓപ്പറേഷന് തൈളിവുകള്‍ ആവശ്യപ്പെടുന്നവരെപ്പോലെ തന്നെ കുറ്റക്കാരാണ് സൈനികരുടെ പേരില്‍ വോട്ട് തേടുന്നവരെന്നും ശിവസേന മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു.
സൈനികരുടെ യൂണിഫോം ധരിച്ച് ഫോട്ടോയെടുത്ത് അത് പ്രസിദ്ധപ്പെടുത്തി ബിജെപി ജയിക്കുമെന്നാണ് ചില നേതാക്കള്‍ പറയുന്നതെന്നനും ഇത്തരക്കാര്‍ സൈനിക നടപടികളെ സംശയിക്കുന്നവരെപ്പോലെ കുറ്റവാളികളാണെന്നുമാണ് മുഖപ്രസംഗം പറയുന്നത്. രാഷ്ട്രീയ നേട്ടത്തിനായാണ് വ്യോമാക്രമണം നടത്തിയതെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരി വയ്ക്കുന്ന നടപടികളാണ് ഇതെന്നും ശിവസേന ചൂണ്ടിക്കാണിക്കുന്നു.
പാകിസ്താന്‍ ഭീകരവാദികള്‍ നടത്തിയ പുല്‍വാമ ഭീകര ആക്രമണത്തിന്റെ പ്രതികാരം നടത്തിയെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പോസ്റ്ററുകള്‍ ഉയര്‍ത്തി പറയുന്നത്. ബിജെപി അധികാരത്തില്‍ ആയതിനാലാണ് വ്യോമസേനാ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക്കിസ്ഥാന്റെ 16 യുദ്ധവിമാനം വെടിവെച്ചിട്ടതെന്നും മറ്റും ഉന്നയിച്ച് പരസ്യമായി ബിജെപി പബ്ലിസിറ്റി നേടിയെടുക്കാനായി ശ്രമിക്കുകയാണ്. എന്നാല്‍ ഇതിന്റെയൊക്കൈ തെളിവ് എവിടെയെന്ന് പ്രതിപക്ഷം ചോദിച്ചാല്‍ അത് ദേശവിരുദ്ധമായി ചിത്രീകരിക്കുന്നവര്‍ രാഷ്ട്രീയ ലാഭത്തിനായി സൈനിക വേഷം ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശിവസേന പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയും ശിവസേനയും സഖ്യം പ്രഖ്യാപിച്ച് ഒരുമാസം പോലും ആകുന്നതിന് മുമ്പാണ് ബിജെപിയെ നിശിതമായി വിമര്‍ശിച്ച് ശിവസേനയെത്തുന്നത്.
Post Your Comments