NattuvarthaLatest News

വേനല്‍മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും : മൂന്ന് വീടുകള്‍ തകര്‍ന്നു

ഈരാറ്റുപേട്ട: വേനല്‍ മഴക്കൊപ്പം ശക്തമായ കാറ്റും. കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞ് വീണ് വീടുകള്‍ തകര്‍ന്നു. തീക്കോയി, തലനാട് പഞ്ചായത്തുകളിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മഴക്കൊപ്പം ശക്തമായകാറ്റടിച്ചത്. പ്രദേശത്ത് വ്യാപകമായി കൃഷിനാശവുമുണ്ടായി. താലൂക്കില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ പെയ്തെങ്കിലും തലനാട്, തീക്കോയി എന്നിവടങ്ങളില്‍ ശക്തമായ കാറ്റിനൊപ്പമാണ് മഴയെത്തിയത്. തലനാട് ആലക്കവേലില്‍ ശശി, പുരയിടത്തില്‍ജയലാല്‍, സോമന്‍ കൈതക്കല്‍ എന്നിവരുടെ വീടുകളാണ് മരം വീണ് തകര്‍ന്നത്. വീടിന് സമീപത്ത്നിന്ന പ്ലാവാണ് ശശിയുടെ വീടിന് മുകളിലേയ്ക്ക് വീണത്. സമീപത്ത റബര്‍മരം വീണാണ് ജയലാലിന്റെ വീട് തകര്‍ന്നത്.

തലനാട് കൈതയ്ക്കല്‍ സോമന്റെ വീടിന് മുകളിലേക്ക് ജാതിമരം കടപുഴകി വീണ് അടുക്കള തകര്‍ന്നു. തീക്കോയി വാഗമണ്‍ റോഡിലും മരം വീണ് ഗതാഗതം മുടങ്ങി. അഗ്‌നിരക്ഷാസേനയെത്തിയാണ് മരം മുറിച്ചുനീക്കിയത്. റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. നിരവധി പേരുടെ റബര്‍, ആനി, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളും ഒടിഞ്ഞുവീണു. മറ്റത്തില്‍ ജോണി, കോച്ചാപ്പിള്ളില്‍ ശിവരാമന്‍, ഇടിവെട്ടിയാനിക്കല്‍ ആഗസ്തി, കൂവക്കത്തടത്തില്‍ പെണ്ണമ്മ എന്നിവരുടെ വീടുകള്‍ക്കാണ് ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button