ദുബായ് : ഫോണുകളില്‍ എത്തുന്ന അജ്ഞാത കോളുകളും സന്ദേശങ്ങള്‍ക്കുമെതിരെ ജാഗ്രത പാലിക്കാന്‍ യുഎഇക്കാര്‍ക്ക് മുന്നറിയിപ്പ്. സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ (സി.ബി.യു.എ.ഇ)യില്‍ നിന്നാണെന്ന രീതിയില്‍ വ്യാജ ഫോണ്‍ കോളുകളും സന്ദേശങ്ങളും എത്തുന്ന സാഹചര്യത്തിലാണ് ബാങ്ക് അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
‘തങ്ങളുടെ ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകളെക്കുറിച്ചോ മറ്റേതെങ്കിലും ബാങ്കിംഗ് വിവരങ്ങളെക്കുറിച്ചോ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നില്ലെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘തങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്തതായി ജനങ്ങളെ അറിയിക്കാനായി സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ ഒരിക്കലും ഉപഭോക്താക്കളെ ബന്ധപ്പെട്ടിട്ടില്ല എന്ന് പറയുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും രഹസ്യമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും ഉപഭോക്താക്കളെ ഓര്‍മ്മിപ്പിക്കുന്നു.
Post Your Comments