തൃശ്ശൂര്‍: പോലീസിനെ വട്ടം കറക്കി ഒരു ഫോൺ വിളി. ഒരു മുന്‍ ഡി.ജി.പി. തൃശ്ശൂരിലെ ഫ്‌ലാറ്റില്‍ വിഷംകഴിച്ച് മരണാസന്നനായി കിടക്കുന്നു എന്നായിരുന്നു സന്ദേശം. പോലീസിന്റെ കണ്‍ട്രോള്‍റൂമിലേക്ക് വിളിച്ച ഫോണ്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ തിരുവനന്തപുരത്തേക്കാണ് പോയത്. അവിടെനിന്ന് തൃശ്ശൂരിലെ കണ്‍ട്രോള്‍റൂമിലേക്ക് വിവരം കൈമാറി. ഫോണ്‍ വിളിച്ച വ്യക്തി നല്‍കിയ സൂചനയനുസരിച്ച് തൃശ്ശൂര്‍ വെസ്റ്റ് പോലീസിലേക്ക് വിവരം കൈമാറുകയും ചെയ്‌തു.
തൃശ്ശൂര്‍ കാനാട്ടുകരയിലെ ഫ്‌ലാറ്റ് എന്ന വിവരം വെച്ചായി അന്വേഷണം. എന്നിട്ടും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് പോലീസ് വിളിയെത്തിയ ഫോണിന്റെ ഉറവിടം കണ്ടെത്തി. കാനാട്ടുകരയിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന 77 വയസ്സുള്ള മുൻ അധ്യാപികയാണ് ഫോണ്‍ചെയ്തതെന്ന് കണ്ടെത്തി. ഇവര്‍ക്ക് ചെറിയ മാനസിക പ്രശ്‌നമുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments