ന്യൂഡല്‍ഹി:രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ വ്യോമാക്രമണങ്ങളെ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നല്കി രഹസ്യാന്വേഷണ ഏജന്‍സി മുന്‍ മേധാവി എ.എസ്. ദുലത് . വ്യോമാക്രമണത്തില്‍നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടികള്‍ ശ്രമിക്കരുതെന്നും ഇങ്ങനെ സംഭവിച്ചാല്‍ അത് രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് മുന്‍ മേധാവി ദുലത് വ്യക്തമാക്കി
പുല്‍വാമ ആക്രമണത്തിനു പിന്നാലെ പാകിസ്ഥാനിലെ ബാലാകോട്ടിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ കഴിഞ്ഞ മാസം ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ ബാലക്കോട്ടിലെ വ്യോമാക്രമണത്തില്‍ “250 ഭീകരരരെ വധിച്ചതിന്റെ’ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്കി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തിയതിനു പിന്നാലെയാണ് ദുലതിന്റെ പരാമര്‍ശം. ദേശസുരക്ഷയുടെ വിഷയങ്ങളില്‍ രാഷ്ട്രീയം പാടില്ല. രാഷ്ട്രീയത്തിനോ തെരഞ്ഞെടുപ്പിനോ വേണ്ടി രാജ്യത്തിന്റെ സുരക്ഷയെ ഉപയോഗിക്കാന്‍ പാടില്ലെന്നും ദുലത് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു ദുലതിന്റെ പരാമര്‍ശം.
മുന്‍ പ്രധാനമന്ത്രിമാരെ അപേക്ഷിച്ച് ഭീകരവാദത്തെ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടു. പാക്കിസ്ഥാനുമായി ചര്‍ച്ചകളല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും കഴിഞ്ഞ ദിവസം ദുലത് പറഞ്ഞിരുന്നു. കാഷ്മീര്‍ പ്രശ്നത്തിനു സൈനിക നടപടി പരിഹാരമല്ലെന്നും കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ കാഷ്മീരിലെ സാഹചര്യങ്ങള്‍ വളരെ മോശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments