സ്കോട്ട്ലന്‍ഡ്: ബിയ, എമ്മ എന്നീ ലെസ്ബിയന്‍ ദമ്പതികളുടെ വിവാഹം കഴിഞ്ഞ നവംബറിലാണ് നടന്നത്. എന്നാല്‍ വിവാഹത്തിന്റെ ഫോട്ടോഷൂട്ട് ദിവസമുണ്ടായ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ നഗരത്തിലാണ് സംഭവം. ലെസ്ബിയന്‍ പ്രണയിതാക്കളായിരുന്ന ബിയയും എമ്മയും വിവാഹത്തിന്റെ ഫോട്ടോ ഷൂട്ട് നടത്താനെത്തിയതായിരുന്നു
ഗൗണ്‍ ധരിച്ച് വധുക്കളെ പോലെയൊരുങ്ങി ഫോട്ടോഷൂട്ടിനെത്തിയ ഇരുവരെയും നോക്കി ഒരു ചെറിയ ആണ്‍കുട്ടി ‘രണ്ട് രാജകുമാരിമാര്‍’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. തങ്ങളെ നോക്കി രാജകുമാരിമാരെന്ന് വിളിച്ച ആ കുട്ടിയോട് സംസാരിക്കാന്‍ ബിയയും എമ്മയും തീരുമാനിച്ചു. അടുത്തെത്തിയ അവരോട് അവന് വീണ്ടും ചോദിച്ചത് ‘നിങ്ങളില്‍ ആരുടെ വിവാഹമാ” എന്നായിരുന്നു.
ചോദ്യം കേട്ടയുടന്‍ എമ്മ പറഞ്ഞു ‘ഒരാളുടെയല്ല തങ്ങള്‍ രണ്ടുപേരും പരസ്പരമാണ് വിവാഹം കഴിച്ചത്’ എന്ന്. അതോടെ ആകെ കുഴങ്ങിയ കുട്ടി അടുത്ത ചോദ്യമെറിഞ്ഞു ‘രണ്ട് രാജകുമാരിമാര്‍ തമ്മില്‍ വിവാഹം കഴിക്കുമോ’?
എന്നാല്‍, ഇത്തവണ മറുപടി നല്‍കിയത് എമ്മയും ബിയയുമായിരുന്നില്ല, ആ കുട്ടിയുടെ അമ്മയായിരുന്നു.”അതെ, രണ്ട് രാജകുമാരിമാര്‍ക്ക് തമ്മില്‍ വിവാഹം കഴിക്കാം” എന്നായിരുന്നു അമ്മയുടെ മറുപടി. ഇത് കേട്ടതോടെ അവന്റെ മുഖത്ത് ചിരിയും സംശയവും കൗതുകവുമൊക്കെയായിരുന്നു എന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ എമ്മ പറഞ്ഞു.
Post Your Comments