Latest NewsIndia

ധീര ജവാനെ കാത്ത് അതിര്‍ത്തി: സ്വീകരിക്കാന്‍ ജനപ്രവാഹം

ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് അതിര്‍ത്തിയിലുള്ളത്

പഞ്ചാബ്: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാക് കസ്റ്റഡിയിലായ വിങ് കമാന്‍ഡര്‍ അഭിന്ദന്‍ വര്‍ദ്ധനമാനെ കാത്ത് ഇന്ത്യ. റാവല്‍പിണ്ടിയില്‍ നിന്നും ലാഹോറിലേയ്ക്കു പുറപ്പെട്ട അഭിനന്ദനെ രണ്ട് മണിയോടെ വാഗ അതിര്‍ത്തി വഴി ഇന്ത്യ്ക്ക് കൈമാറും. അതേസമയം ഇന്ത്യയുടെ അഭിമാനമായ പോരാളിയെ സ്വീകരിക്കാന്‍ ജന പ്രവാഹമാണ് വാഗ-അട്ടാരി
അതിര്‍ത്തിയിലേയ്ക്ക് എത്തുന്നത്. അഭിനന്ദന്‍ വര്‍ദ്ധമാന്റെ കുടുംബവും അദ്ദേഹത്തെ സ്വീകരിക്കാന്‍ അമൃത്സറില്‍ എത്തി കഴിഞ്ഞു. അച്ഛനും അമ്മയും ഭാര്യയുമാണ് അഭിനന്ദനെ സ്വീകരിക്കാന്‍ എത്തിയിട്ടുള്ളത്.

ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് അതിര്‍ത്തിയിലുള്ളത്. ദേശീയ പതാക ഏന്തയും ഇന്ത്യക്കും ജയ് വിളിച്ചും ചരിത്ര മുഹൂര്‍ത്തത്തെ ഓരോരുത്തരും ആഘോഷമാക്കുകയാണ്.

പ്രത്യേക വിമാനത്തിലാണ് ലാഹോറിലേക്ക് പാകിസ്താന്‍ അഭിനന്ദനെ എത്തിക്കുന്നത്. ആദ്യം പ്രാഥമിക പരിശോധനകള്‍ക്കായി റെഡ് ക്രോസിനാണ് അദ്ദേഹത്തെ കൈമാറുക. പരിശോധനകള്‍ക്കു ശേഷം റെഡ് ക്രോസ് അഭിനന്ദനെ വാഗ അതിര്‍ത്തിയില്‍ എത്തിച്ച് പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറും. വ്യോമ സേന ഗ്രൂപ്പ് കമാന്‍ഡര്‍ ജെ.ഡി കുര്യനാണ് അഭിനന്ദനെ കൈമാറുക. വ്യോമ സേനയുടെ പ്രത്യേക സംഘം വാഗയില്‍ അദ്ദേഹത്തെ സ്വീകരിക്കും. അഭിനന്ദനെ സ്വീകരിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വാഗയിലെത്തും. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അഭിനന്ദന്‍ ഇന്ത്യിലെത്തും. ലോഹോറില്‍ നിന്നും ഏതാനും കിലോമീറ്റര്‍ ദൂരം മാത്രമേ  വാഗാ  അതിര്‍ത്തിയിലേക്കുള്ളൂ.അഭിനന്ദനെ സ്വീകരിക്കാന്‍ വ്യോമസേന സംഘം അട്ടാരിയില്‍ എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button