Latest NewsIndia

അഭിനന്ദനെ വിട്ടയക്കാനുളള പാക് തീരുമാനത്തിന് പിന്നില്‍ സിദ്ദുവാണെന്ന വ്യാപക പ്രചാരണവുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസിനു രാജ്യസുരക്ഷ കഴിഞ്ഞേ രാഷ്ട്രീയമുള്ളൂ എന്നാണ് സിദ്ദിഖ് കുറിച്ചിരിക്കുന്നത്

ദില്ലി: രാജ്യത്തിന്റെ അഭിമാനമായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താനില്‍ നിന്നും സ്വന്തം മണ്ണിലേക്ക് തിരിച്ചെത്താന്‍ ഇന്ത്യ കാത്തിരിക്കുകയാണ് . അഭിനന്ദനെ തിരിച്ചയക്കാന്‍ ഇന്നലെ ചേര്‍ന്ന പാകിസ്താനിലെ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തിലാണ് തീരുമാനിച്ചത്. പാകിസ്താന്റെ ഈ നീക്കത്തിനെ സമാധാന ശ്രമങ്ങളുടെ സൂചനയായാണ് വിലയിരുത്തുന്നത്. എന്നാൽ അതിനിടെ അഭിനന്ദനെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ തിരിച്ച്‌ എത്തിക്കുന്നതിന്റെ ക്രഡിറ്റിന് വേണ്ടി കടിപിടി നടക്കുകയാണ്.

നവജ്യോത് സിംഗ് സിദ്ദു ഇടപെട്ടാണത്രേ അഭിനന്ദനെ തിരികെ എത്തിക്കുന്നത് എന്നാണു കോൺഗ്രെസ്സുകാരുടെ പ്രചാരണം.ഉച്ചയോടെ വാഗ അതിര്‍ത്തി വഴി അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കും. അഭിനന്ദനെ ഒരു പോറല്‍ പോലും ഇല്ലാതെ തിരിച്ച്‌ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന്റെ ക്രെഡിറ്റിന് വേണ്ടി കോൺഗ്രസ്സ് വിലകുറഞ്ഞ പ്രചാരണമാണ് നടത്തുന്നതെന്നാണ് ആരോപണം.

കോഴിക്കോട് ഡിസിസി പ്രസിഡണ്ടായ ടി സിദ്ദിഖ്‌ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെയാണ്:

”ഇമ്രാന്‍ ഖാനുമായുള്ള നവജ്യോത്‌ സിംഗ്‌ സിദുവിന്റെ അടുപ്പം അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന നമ്മുടെ ധീരനായ പട്ടാളക്കാരനെ തിരിച്ചയക്കാന്‍ തീരുമാനിച്ചതില്‍ നിര്‍ണ്ണായകമായെന്ന് സൂചന. സ്വന്തം പട്ടാളക്കാരനെ തിരിച്ച്‌ കിട്ടാന്‍ ഒന്നും ചെയ്യാതെ സീറ്റും എണ്ണി തിരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തുകയാണു മോഡിയും ബിജെപിയും” എന്നും സിദ്ദിഖ് പറയുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും ഇപ്പോള്‍ പഞ്ചാബിലെ കോണ്‍ഗ്രസ്‌ മന്ത്രിയുമാണു സിദു. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായപ്പോള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു സിദു.

കോണ്‍ഗ്രസിനു രാജ്യസുരക്ഷ കഴിഞ്ഞേ രാഷ്ട്രീയമുള്ളൂ എന്നാണ് സിദ്ദിഖ് കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ ട്രോള്‍ ചെയ്യപ്പെടുകയാണ്.അതിര്‍ത്തി കടന്ന് എത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താനില്‍ അകപ്പെട്ടത്. പാക് സൈന്യം കസ്റ്റഡിയിലെടുത്ത അഭിമന്യുവിനെ വിട്ട് കിട്ടുമോ എന്ന കാര്യത്തില്‍ ആശങ്കകള്‍ ഉണ്ടായിരുന്നു.

മോദിയുമായി സംസാരിക്കണം എന്ന് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇന്ത്യ അത് പരിഗണിച്ചില്ല.യാതൊരു വിലപേശലിനും തയ്യാറല്ലെന്നും നിരുപാധികം അഭിനന്ദനെ വിട്ടയക്കണം എന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. കൂടാതെ യുദ്ധ സന്നാഹവും ഇന്ത്യ നടത്തി. ഇതോടെ സൗദിയും അമേരിക്കയും അടക്കമുളള രാജ്യങ്ങളും പാകിസ്താന് മേല്‍ സമ്മര്‍ദം ചെലുത്തി. ഇതോടെയാണ് പാകിസ്താന്‍ നിര്‍ണായക തീരുമാനം എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button