ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയവും പാക്കിസ്ഥാനുമായുള്ള ഏറ്റുമുട്ടലും തുടരുന്നതിനിടെ ജമ്മു കാശ്മീരിലെ ജമാ അത്തെ ഇസ്ളാമി സംഘടനയെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതൊടൊപ്പം പത്തുശതമാനം സാമ്പത്തിക സംവരണം ജമ്മുവിലുള്ളവര്ക്കും ബാധകമാകും വിധം സംവരണ നിയമവും മോദി സര്‍ക്കാര്‍ ഭേദഗതി ചെയ്തിട്ടുണ്ട്. വലിയ തരത്തില്‍ കാശ്മീരില്‍ ഇടപെടല്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു എന്ന സൂചനകളാണ് പുറത്തുവരുന്നത്.
രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരെയുള്ള പ്രവർത്തനങ്ങളെ തുടർന്നാണ് നടപടി.സംഘടന ഭീകരരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.വിഘടനവാദികളുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ കൊടുക്കുന്നുവെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. നിയമം മൂലം അധികാരത്തിലെത്തിയ സർക്കാരിനെതിരെ പ്രവർത്തനം നടത്തി ഇസ്ലാമിക രാഷ്ട്രം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ അവിഭാജ്യഘടകമായ ജമ്മു കശ്മീരിനെ അതല്ലാതാക്കാനുള്ള ശ്രമങ്ങളിൽ ജമാ അത്തെ ഇസ്ളാമി മുഴുകുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ രാജ്യവിരുദ്ധ വിഘടനവാദ പ്രവർത്തനങ്ങൾ ഇവർ നടത്തുന്നുവെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് കൂടാതെ ഇവർ രാജ്യത്ത് ഭീകരത വളർത്താൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് നടപടി. അഞ്ചുവർഷത്തേക്കാണ് നിരോധനം.1941 ൽ അബ്ദുൽ അല മൗദൂദി രൂപീകരിച്ച സംഘടനയാണ് ജമ അത്തെ ഇസ്ലാമി.
വിവിധ രാജ്യങ്ങളിൽ ഈ സംഘടനയ്ക്ക് പ്രവർത്തനമുണ്ട്. ജമ അത്തെ ഇസ്ലാമി അൽ ഹിന്ദ് എന്ന പേരിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സംഘടന കശ്മീരിൽ ജമ അത്തെ ഇസ്ലാമി കശ്മീർ എന്ന പേരിൽ പ്രത്യേക വിഭാഗമായാണ് പ്രവർത്തിക്കുന്നത്. സംഘടനാ നേതാക്കള്‍ നേരത്തേ തന്നെ തടങ്കലിലാണ്. ഇപ്പോള്‍ കാശ്മീര്‍ പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ പേരെ തടവിലാക്കിയിട്ടുമുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സംഘടനയ്ക്ക് നിരോധനവും വന്നിട്ടുള്ളത്. കാശ്മീരില്‍ ജമാ അത്തെ ഇസ്ളാമി നേതാക്കളുടെ വീടുകളില്‍ കഴിഞ്ഞ കുറച്ചുദിവസമായി വ്യാപകമായി റെയ്ഡ് നടന്നിരുന്നു.
ഇതിന് പിന്നാലെയാണ് നിരോധനവും വന്നിട്ടുള്ളത്. ഇതോടൊപ്പമാണ് ക്യാബിനറ്റ് തീരുമാനമായി ജമ്മുവിലും പത്തുശതമാനം സാമ്പത്തിക സംവരണം ബാധകമെന്ന പ്രഖ്യാപനവും വരുന്നത്. ഇതുവരെ ജമ്മു അതിര്‍ത്തിയില്‍ മാത്രമായിരുന്നു സംവരണമെങ്കില്‍ ഇനി അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഉള്ളവര്‍ക്കും സംവരണം ലഭിക്കും. ഇത്തരമൊരു നിര്‍ണായക തീരുമാനമാണ് ഉണ്ടായിട്ടുള്ളത്.
Post Your Comments