പത്തനാപുരം : പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുളിയ്ക്കുന്നതിനിടെ തുരങ്കത്തില്‍പ്പെട്ട് മുങ്ങി മരിച്ചു. കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയാണ് മുങ്ങി മരിച്ചത്. മാലൂര്‍ എംടിഡിഎം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും പുന്നല തച്ചക്കോട് അന്‍സല്‍ മന്‍സിലില്‍ സലീമിന്റെ മകനുമായ അന്‍സല്‍(16) ആണു മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം വീടിനു സമീപത്തെ കനാലില്‍ കുളിക്കാനിറങ്ങിയ അന്‍സല്‍ വലതുകര കനാലിന്റെ കോഴിപ്പാലം ഭാഗത്തെ തുരങ്കത്തില്‍ അകപ്പെടുകയായിരുന്നു.
ഏറെ നേരത്തെ തിരച്ചിലിനു ശേഷം ഒരു കിലോമീറ്റര്‍ അകലെനിന്ന് അന്‍സലിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അന്‍സലിനെ രക്ഷിക്കാന്‍ കനാലിലേക്കു ചാടിയ സുഹൃത്ത് അരുണിനെ കഴുത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments