Latest NewsKerala

കൊടുങ്ങല്ലൂരില്‍ വന്‍ കവര്‍ച്ച : കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ വന്‍ കവര്‍ച്ച ,കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍. തെക്കേനടയിലെ കണ്ണകി സില്‍വര്‍ ജൂവലറിയുടെ തട്ട് പൊളിച്ചാണ് വന്‍ കവര്‍ച്ച നടന്നിരിക്കുന്ന്. അലമാരകളില്‍ സൂക്ഷിച്ചിരുന്ന 20 കിലോ വെള്ളി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 2.45-ഓടെയാണ് കവര്‍ച്ച നടന്നതെന്നു കരുതുന്നു.

പുല്ലൂറ്റ് മൂലേക്കാട്ടില്‍ വിനോദിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് കവര്‍ച്ച നടന്നത്. കടയുടെ മേല്‍നോട്ടമുള്ള ഇയാളുടെ ഭാര്യ മായാദേവി രാവിലെ 8.45-ഓടെ മുന്‍ഭാഗത്തെ ഷട്ടര്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. കാലപ്പഴക്കമുള്ള ഇരുനിലക്കെട്ടിടത്തിലാണ് ജൂവലറി പ്രവര്‍ത്തിച്ചിരുന്നത്. മുകള്‍നിലയിലെ മുറിയുടെ മേല്‍ക്കൂരയിലെ ഇരുമ്പുഷീറ്റ് ഇളക്കിമാറ്റി ഉള്ളിലേക്കിറങ്ങി പലകകൊണ്ടും സിമന്റുകൊണ്ടുമുള്ള തട്ട് തുരന്നാണ് മോഷ്ടാവ് ജൂവലറിക്കകത്ത് കയറിയിട്ടുള്ളത്.
ജൂവലറിക്കുള്ളിലുണ്ടായിരുന്ന രണ്ട് നിരീക്ഷണ ക്യാമറകളില്‍ ഒരെണ്ണത്തിന്റെ വയര്‍ മുറിച്ചശേഷമായിരുന്നു കവര്‍ച്ച. എന്നാല്‍, ദൃശ്യങ്ങള്‍ മറ്റൊരു ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അലമാരയില്‍ പ്രദര്‍ശനത്തിനു വെച്ചിരുന്ന വെള്ളി ആഭരണങ്ങള്‍, പൂജാപ്പാത്രങ്ങള്‍, വലിയ വിളക്കുകള്‍, ചെറിയ കുടങ്ങള്‍ തുടങ്ങിയ മുഴുവന്‍ സാധനങ്ങളും ചാക്കിലാക്കി മുകളിലൂടെത്തന്നെയാണ് പുറത്തുകൊണ്ടുപോയിട്ടുള്ളത്. കടയ്ക്കുള്ളിലുണ്ടായിരുന്ന ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button