കൊട്ടിയൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഇന്ന് വിധി. രജിസ്റ്റര്‍ ചെയ്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വിധി വരുന്നവെന്ന പ്രത്യേകത കൊട്ടിയൂര്‍ പീഡനക്കേസിനുണ്ട്. കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ പിടിയിലായത് സുപ്രീംകോടതിയ്ക്ക് പോലും ഞെട്ടലായിരുന്നു. 2016 ഡിസംബറില്‍ പെണ്‍കുട്ടി പ്രസവിച്ചു. 2017 ഫെബ്രുവരി 26നാണ് പേരാവൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. റോബിന്‍ വടക്കുംചേരി അടക്കം ഏഴ് പ്രതികളാണ് നിലവില്‍ കേസിലുള്‍പ്പെട്ടിരിക്കുന്നത്. ഇടവകാംഗമായ തങ്കമ്മ, മാനന്തവാടി ക്രിസ്തുദാസ് കോണ്വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, കല്ലുമുട്ടി കോണ്വെന്റിലെ സിസ്റ്റര്‍ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടര്‍ സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫിലിയ എന്നിവരാണ് പ്രതികള്‍.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവവിവരം മറച്ചുവെച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറുമാറിയിരുന്നു. പ്രായപൂര്‍ത്തി ആയെന്നും ഇത് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി ഫാ. റോബിനും കോടതിയെ സമീപിച്ചു. എന്നാല്‍ ഇരു കൂട്ടരുടെയും ആവശ്യം പോക്‌സോ കോടതി തള്ളുകയായിരുന്നു. കമ്പ്യൂട്ടര്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയെ സ്വന്തം മുറിയില്‍ വെച്ച് ഫാദര്‍ റോബിന്‍ വടക്കുംചേരി പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പ്രസവം കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയില്‍ വെച്ചായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പെണ്‍കുട്ടിയെയും കുഞ്ഞിനെയും വയനാട്-വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലാക്കി. 2017 ഫെബ്രുവരിയില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി.
Post Your Comments