Latest NewsKeralaNewsIndia

വിവാഹമെന്ന റോബിൻ വടക്കുംചേരിയുടെ മോഹം പൊലിഞ്ഞു: ഇരയെ വിവാഹം കഴിക്കാൻ കുറ്റവാളിക്ക് അനുവാദം തരില്ലെന്ന് കോടതി

ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഇതിനായി ജാമ്യം അനുവദിച്ച് തരണമെന്നും ആവശ്യപ്പെട്ട് പ്രതിയായ റോബിൻ വടക്കുംചേരി സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള അനുമതി തരാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. പ്രതിയെ വിവാഹം കഴിക്കണമെന്ന പെൺകുട്ടിയുടെ ഹർജിയും കോടതി തള്ളി.

നേരത്തെ ഇരയെ വിവാഹം കഴിക്കാൻ ജാമ്യം അനുവദിക്കണമെന്ന റോബിൻ വടക്കുംചേരിയുടെ ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം അനുവദിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്ന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. സമാന നിരീക്ഷണം തന്നെയാണ് സുപ്രീം കോടതിയും നടത്തിയത്. ജാമ്യം വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ആദ്യം ഹർജി സമർപ്പിച്ചത് ഇരയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രതിയുടെ ഹർജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button