നീലേശ്വരം : കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാങ്ങിച്ചു തരാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. കരുവാച്ചേരി സ്വദേശി ജനാര്‍ദ്ദനില്‍ നിന്നാണ് ഒരു സത്രീയുള്‍പ്പെടുന്ന മൂന്നംഗ സംഘം പണം തട്ടിയത്. ഇദ്ദേഹത്തിന്റെ മകന് ജോലി വാങ്ങിച്ചു നല്‍കാമെന്നായിരുന്നും സംഘം ഏറ്റത്. അജിത്കുമാര്‍, മനോജ് കുമാര്‍. ഐശ്വര്യ എന്നിവരാണ് പ്രതികള്‍.
എന്നാല്‍ പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. ഫോണ്‍ വഴിയാണ് സംഘം ജനാര്‍ദ്ദനെ ബന്ധപ്പെട്ടിരുന്നത്. മൂന്ന് തവണകളിലായ 3,17,500 രൂപയാണ് ഇവര്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍ സംഘത്തെ ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ചതിക്കപ്പെട്ടതായി മനസ്സിലാക്കിയത്. നിലേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Post Your Comments