UAELatest NewsGulf

സോഷ്യല്‍ മീഡിയയിലൂടെ സമ്പന്നനായ എമിറാത്തിയെന്ന് ധരിപ്പിച്ച് യുഎഇയില്‍ യുവതിക്ക് വിവാഹ വാഗ്ദനം നല്‍കി 7 ലക്ഷം ദിര്‍ഹം തട്ടി

സ മ്പന്നനായ എമിറാത്തിയെന്ന് യുവതിയെ സോഷ്യല്‍ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിച്ച് 7 ലക്ഷം ദിര്‍ഹം തട്ടിയ അറബ് പൗരന് കോടതി ശിക്ഷ വിധിച്ചു. ഇയാളെ 18 മാസ ജയില്‍ വാസത്തിന് ശേഷം നാടുകടത്താനാണ് ഉത്തരവ്. യുവതിയെ ട്വിറ്ററിലൂടെയാണ് യുവാവ് കബിപ്പിച്ചത്. താന്‍ പണക്കാരനായ എമിറാത്തി യാണെന്നും വിവാഹം ചെയ്യാമെന്നും യുവതിക്ക് വാഗ്ദാനം നല്‍കുകയായിരുന്നു.

തുടര്‍ന്ന് യുവതി ഇയാള്‍ക്ക് അവരുടെ സ്വകാര്യ ചിത്രങ്ങളും 7 ലക്ഷം ത്തോളം പണവും അയച്ചു നല്‍കി. പിന്നീട് ചതി മനസിലാക്കി പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ആള്‍മാറാട്ടക്കാരന്‍ അറസ്റ്റിലായത്. കുറ്റം ചെയ്ത ഇയാള്‍ക്ക് 5 ലക്ഷം ദിര്‍ഹം പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button