കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ 13-ാം പ്രതി കുഞ്ഞനന്തന്റെ പരോള്‍ ഹര്‍ജിയില്‍ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കുഞ്ഞനന്തനു ചികിത്സ നടത്താന്‍ പരോളിന്റെ ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. അതേസമയം പ്രതിയുടെ സഹായത്തിനായി സ്ഥിരം ആളുകളെ ആവശ്യമാണെങ്കില്‍ ബുധനാഴ്ച കോടതിയെ അറിയിക്കാനും കുഞ്ഞനന്തന്റെ അഭിഭാഷകന് നിര്‍ദ്ദേശം നല്കി. കൂടാതെ കുഞ്ഞനന്തന്റെ ചികിത്സ പൂർത്തിയാക്കാൻ എത്രകാലം വേണ്ടിവരുമെന്ന് അറിയിക്കാനും കോടതി നിർദേശിച്ചു.
ചന്ദ്രശേഖരൻ വധകേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞനന്തൻ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം കുഞ്ഞനന്തനായി ഹാജരായ സർക്കാർ അഭിഭാഷകനേയും വാദത്തിനിടെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കുഞ്ഞനന്തൻ പരോളിലിറങ്ങി പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റെന്ന ർ അഭിഭാഷകന്റെ വാദമാണ് കോടതിയെ ചൊടിപ്പിച്ചത്. സ്വന്തം രാഷ്ട്രീയം കോടതിയിൽ എടുക്കരുതെന്നായിരുന്നു വിമര്‍ശനം.
Post Your Comments