Latest NewsIndia

കേരള യാത്ര:എം.പിയെ താക്കീത് ചെയ്ത് വെങ്കയ്യ നായിഡു,ജോസ് കെ മാണിയുടെ അവധി രാജ്യസഭയില്‍ ചര്‍ച്ചയായതിങ്ങനെ

ന്യൂഡല്‍ഹി: കേരള യാത്രയ്ക്കായി അവധി ചോദിച്ച് എം.പി ജോസ് കെ.മാണി. എന്നാല്‍ ജോസ് കെ. മാണിയുടെ അവധി അപേക്ഷ രാജ്യസഭയില്‍ ചര്‍ച്ചയായി. തിരക്കിലായതിനാല്‍ രാജ്യസഭയില്‍നിന്ന് അവധി വേണമെന്ന കേരള കോണ്‍ഗ്രസ് അംഗം ജോസ് കെ. മാണിയുടെ അപേക്ഷ രാജ്യസഭയില്‍ ചര്‍ച്ചയായി. ഇത്തരം അപേക്ഷകള്‍ സാധാരണ സഭയില്‍ എത്താറില്ല. ഇതില്‍ ചില പ്രശ്നങ്ങള്‍  രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടിയാണ് അവധി അനുവദിച്ചത്.

ഒരു തവണത്തേയ്ക്ക് മാത്രമാണ് ജോസ് കെ മാണിക്ക് അവധി നല്‍കിയത്. പാര്‍ട്ടിപ്രവര്‍ത്തനം പാര്‍ലമെന്റില്‍ ഹാജരാകാതിരിക്കാനുള്ള കാരണമാക്കരുതെന്ന് ഓര്‍മിപ്പിച്ചായിരുന്നു അവധി നല്‍കിയത്. രാജ്യസഭയില്‍ ആദ്യമായതിനാല്‍ സഭയിലെ ചട്ടങ്ങള്‍അറിയില്ലായിരിക്കാമെന്നുകരുതി ജോസ് കെ. മാണിക്ക് അവധി നല്‍കുന്നതായി അദ്ദേഹം  അറിയിച്ചു. അവധിയപേക്ഷ വെങ്കയ്യ നായിഡു സഭയില്‍ വായിച്ചുകേള്‍പ്പിച്ചു.

”എംപി. ഇങ്ങനെയൊരു കത്ത് എഴുതരുതായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തനം എല്ലാവര്‍ക്കുമുണ്ട്. മതിയായ കാരണം വ്യക്തമാക്കിവേണം അവധിക്ക് അപേക്ഷിക്കാന്‍. പാര്‍ട്ടി പ്രവര്‍ത്തനമോ കുടുംബത്തിലെ തിരക്കോ ഒന്നും കാരണങ്ങളായി പറയരുത്” എന്നും ചെയര്‍മാന്‍ ഓര്‍മ്മിപ്പിച്ചു. അതേസമയം അതേ നിര്‍ദ്ദേശം എല്ലാ സഭാഗംങ്ങള്‍ക്കു നല്‍കാനും ചെയര്‍മാന്‍ മറന്നില്ല.

ജനുവരി 24നാണ് കാസര്‍കോഡ് നിന്ന് കേരളയാത്ര തുടങ്ങിയത്. 14 ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button