ഏവരും കാത്തിരുന്ന കിടിലൻ ഫീച്ചറുമായി ട്വിറ്റർ. ട്വീറ്റ് എഡിറ്റ് ചെയാൻ സാധിക്കുന്ന സൗകര്യമാണ് പുതിയ അപ്ഡേഷനിൽ ട്വിറ്റർ ഒരുക്കുക. ട്വീറ്റ‌് ഇടുന്നതിന് മുൻപുള്ള 530 സെക്കന്‍ഡിൽ അപ്പോള്‍ത്തന്നെ ആവശ്യമായ തിരുത്തുകള്‍ വരുത്താവുന്ന രീതിയിലായിരിക്കും പുതിയ അപ്‌ഡേഷൻ. എന്നാൽ എഡിറ്റ‌് ചെയ്‌താലും ആദ്യമിട്ട ട്വീറ്റ‌് കാണാനാകും എന്നത് പോരായ്‌മയായി ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഒരിക്കല്‍ ഇട്ട ട്വീറ്റ് പിന്നീട് തിരുത്താൻ കഴിയാത്തത് ആപ്പിന്റെ ഏറ്റവും വലിയ അപാകതയാണെന്ന പരാതിയുമായി നിരവധി ഉപഭോക്താക്കളാണ് രംഗത്തെത്തിയിരുന്നത്. ഇതിനു പിന്നാലെയാണു പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.
Post Your Comments