ന്യൂഡല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവുവിനെ നിയമിച്ചതിനെതിരായ കേസിന്റെ പേരില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഭൂഷനെതിരെ കോടതിയലക്ഷ്യ നോട്ടീസ്. സുപ്രീം കോടതിയുടേതാണ് നടപടി. അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലും കേന്ദ്രസര്‍ക്കാരും നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോടതിയില്‍ ഹാജരായിരുന്ന പ്രശാന്ത് ഭൂഷന്‍ നോട്ടീസ് കൈപ്പറ്റി. നോട്ടീസില്‍ മറുപടി നല്‍കാന്‍ പ്രശാന്ത് ഭൂഷണ്‍ മൂന്നാഴ്ചത്തെ സമയം തേടി. കേസ് ഇനി മാര്‍ച്ച് ഏഴിന് പരിഗണിക്കും.
Post Your Comments