തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍ നിര്‍മിക്കുമെന്നു ധനമന്ത്രി തോമസ് ഐസക്. വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയില്‍നിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കൊച്ചി-കോയന്പത്തൂര്‍ വ്യവസായ ഇടനാഴി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ജിഡിസിഎ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും. പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ചാ ഇടനാഴികള്‍ നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു. ഐടി മേഖലയിലെ തൊഴിലവസരങ്ങള്‍ ഇരട്ടിയാക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാമുഖ്യം നല്‍കും.അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായുള്ള തുക 50 കോടിയില്‍നിന്നു 75 കോടിയായി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments