സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.ഹജ്ജ് തീര്‍ത്ഥാടകരുടെ എക്സ്റേ, രക്ത പരിശോധന റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിക്കണമെന്നായിരുന്നു നേരത്തെ ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍ വിവാദമായ മുന്‍ തീരുമാനം കമ്മിറ്റി പിന്‍വലിക്കുകയായിരുന്നു.ഹജ്ജ് യാത്രയ്ക്കു തെരഞ്ഞെടുക്കപ്പെട്ടവരില്‍ ജോലി ചെയ്യുന്നവര്‍ മെഡിക്കല്‍ രേഖകള്‍ പാസ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചാല്‍ മതിയെന്നും ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു.
ആദ്യ രണ്ട് ഗഡുക്കള്‍ക്കൊപ്പം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഇതിനെതിരെ 27ന് ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് തീരുമാനം പിന്‍വലിച്ചത്. ഹജ്ജിന് അവസരം ലഭിച്ചവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. എന്‍.ആര്‍.ഐ പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജൂണ്‍ രണ്ടാം വാരം വരെ സമയം അനുവദിച്ചിട്ടുണ്ട്. ഹജ്ജിന് ആദ്യ ഗഡു അടച്ച് ബാങ്ക് പേ ഇന്‍ സ്ലിപ്, പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു സമയം നീട്ടുന്നതിനുള്ള അപേക്ഷ, കൂടെയുള്ള മറ്റു അപേക്ഷകരുടെ പോര്‍സ്പോര്‍ട്ട്, രേഖകള്‍ എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഫ്രെബ്രുവരി 5നകം സമര്‍പ്പിക്കണം.
Post Your Comments