കോട്ടയം : മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡിയിലിരിക്കെ പരിക്കേറ്റ് ആസ്പത്രിയില്‍ മരിച്ച പാറയ്ക്കല്‍ സിബി(40) യുടെ കേസ് അന്വേഷിക്കാൻ നിയോഗിച്ച ഡി. ശ്രീവല്ലഭന് കമ്മീഷന്റെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി സര്‍ക്കാര്‍ വിജ്ഞാപനമായി. കമ്മീഷന്റെ കാലാവധി ഡിസംബര്‍ ഒന്നിന് അവസാനിച്ചിരുന്നു.
ദളിത് വിഭാഗത്തില്‍പ്പെട്ട സിബിയെ 2015 ജൂണ്‍ 29നാണ് മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ചായിരുന്നു ഇത്. പിന്നീട് പോലീസ് കസ്റ്റഡിയിലിരിക്കെ തലയ്ക്ക് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിബി മരിച്ചു. എന്നാല്‍ കസ്റ്റഡിയില്‍ എടുക്കുന്നതിനുമുന്‍പുതന്നെ ഒരു സംഘട്ടനത്തില്‍ സിബിക്ക് പരിക്കേറ്റിരുന്നെന്നാണ് പോലീസ് പറയുന്നത്.
സിബിയുടെ മരണത്തെത്തുടർന്ന് എസ്ഐ കെ.എ.ജോര്‍ജുകുട്ടിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. സിബിയുടെ മരണത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.
Post Your Comments