കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അമ്മഞ്ചേരി സിബി മരിച്ച നിലയില്‍. ശനിയാഴ്ച രാവിലെ അമ്മഞ്ചേരി ഗാന്ധിനഗര്‍ ഹൗസിങ് കോളനിയിലെ വാടക വീടിന്റെ പുറകു വശത്ത് തൂങ്ങി മരിച്ച നിലയിലാണ് സിബി ജി ജോണിന്റെ മൃതദേഹം കണ്ടെത്തിയത്.
ഗാന്ധി നഗര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവ സ്ഥലത്തു നിന്ന് ഏണിയും ഒഴിഞ്ഞ മദ്യക്കുപ്പിയും വെള്ളക്കുപ്പിയും കണ്ടെടുത്തു. പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കെട്ടി ടെറസില്‍ നിന്നു താഴേക്കു ചാടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
പിടിച്ചുപറി, ദേഹോപദ്രവം, കൊലപാതകശ്രമം, ആയുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, പൊലീസ് വാഹനത്തിന് കേടുപാടുകള്‍ വരുത്തല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സിബി
Post Your Comments