കാറ്റില്‍ പറത്തുക എന്ന് നമ്മള് കേട്ടിട്ടുണ്ടാവും. എന്നാല്‍ അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ടര്‍ക്കിയിലെ ഒരു വിമാനത്താവളത്തില്‍ നടന്നത്. ഇവിടെ കാറ്റില്‍ പറന്നത് വിമാനത്താവളത്തിലെ വിമാനങ്ങളും ബസുകളുമാണ്. ശനിയാഴ്ച ടര്‍ക്കി അന്റാല്യയിലെ വിമാനത്താവളത്തിലുണ്ടായ അതിശക്തമായ ചുഴലിക്കാറ്റിനെത്തുടര്ന്നായിരുന്നു സംഭവം. ചുഴലിക്കാറ്റ് വീശുന്ന ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. നാലു ദിവസത്തിനുള്ളില്‍ അഞ്ചു പ്രാവശ്യമാണ് ഇവിടെ ചുഴലിക്കാറ്റ് വീശിയത്.
സംഭവത്തെ തുടര്‍ന്ന് വിമാനത്തില്‍ കയറാനെത്തിയ 12 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ പരിക്ക് ഗുരുതരമല്ല എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. കാറ്റില്‍ രണ്ട് യാത്രാ വിമാനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. മൂന്നു ബസുകളും കാറ്റില്‍ നിയന്ത്രണം വിടുന്നതായി വീഡിയോയില്‍ ഉണ്ട്.
എന്നാല്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റില്‍ അന്റാല്യയിലെ നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിരുന്നു.
A tornado hit Antalya's airport on Saturday, damaging several aircraft and properties.?️ pic.twitter.com/hCt5sAvY1j
— Aviationdaily✈️الطيران يوميآ (@Aviationdailyy) January 27, 2019
ചുഴലിക്കാറ്റിന് ശേഷമുള്ള വീഡിയോ
In a bit of a twist! In Turkey; today, apparently. #Tornado #Weather pic.twitter.com/4SZ8ueCKh1
— Bob Dee @bobwdee@toot.community (@bobdeeuk) January 26, 2019
Post Your Comments