KeralaLatest News

കൗണ്‍സിലിംഗ് വേണമെന്ന ആവശ്യവുമായി കനക ദുര്‍ഗ്ഗ

മലപ്പുറം : തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് വേണമെന്ന ആവശ്യവുമായി കനക ദുര്‍ഗ പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തില്‍. ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും കോടതി വിധി വന്ന ശേഷം പത്ര സമ്മേളനം നടത്തുമെന്നും കനക ദുര്‍ഗ്ഗ അറിയിച്ചു. അതേസമയം
വീട്ടില്‍ കയറാനും കുട്ടികളെ കാണാനും അനുവദിക്കണമെന്ന ഇവരുടെ അപേക്ഷ ഗ്രാമ ന്യായാലയം അടുത്ത മാസത്തേക്ക് മാറ്റി. അടുത്ത മാസം നാലിന് കേസ് വീണ്ടു പരിഗണിക്കും.

ശബരിമല ദര്‍ശനം നടത്തിയതിനു പി്ന്നാലെയാണ് കനക ദുര്‍ഗയുടെ ഭര്‍ത്താവും സഹോദരനും ഇവരെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടുമായി രംഗത്തെത്തിയത്. തുടര്‍ന്ന് കനക ദുര്‍ഗയെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റി പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തി. എന്നാല്‍ ഇവരുടെ ഭര്‍ത്താവിനേയും സഹോദരനെയും വിളിച്ചുവരുത്തി പോലീസ് നടത്തിയ ഒത്തുതീര്‍പ്പു ശ്രമം ഫലം കണ്ടില്ല. തുടര്‍ന്നാണ് കനക ദുര്‍ഗയുടെ പുതിയ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button