മഞ്ഞള്‍, പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് പരമ്പരാഗതമായി തുടര്‍ന്നു വരുന്ന രീതിയാണ്. മഞ്ഞള്‍ ചേര്‍ത്ത പാല്‍’ഗോള്‍ഡന്‍ മില്‍ക്ക്’ എന്ന പേരിലാണിപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചുവരുന്നത്.ലോകത്തിലെ പ്രമുഖ കഫേകകളില്‍ ഉള്‍പ്പെടെ, ഗോള്‍ഡന്‍ മില്‍ക്ക് ചായയും കാപ്പിയും മറ്റു പാനീയങ്ങളും തയ്യാറാക്കികഴിഞ്ഞിരിക്കുന്നു. ‘ഹല്‍ദി ദൂദ്’ എന്നും ഈ പാനീയം അറിയപ്പെടുന്നു. ആയുര്‍വേദത്തില്‍ നിന്നാണ് ഗോള്‍ഡന്‍ മില്‍ക്കിന്റെ ആവിര്‍ഭാവം എന്നു കരുതപ്പെടുന്നു. പശുവിന്റെ പാല്‍ മഞ്ഞള്‍, മറ്റു സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. പശുവിന്‍ പാലും മറ്റും ഇഷ്ടമില്ലാത്തവര്‍ക്ക് തേങ്ങാപ്പാല്‍, സോയ മില്‍ക്ക്, ആല്‍മണ്ട് മില്‍ക്ക് എന്നിവ ഉപയോഗിക്കാം. ശുദ്ധമായ മഞ്ഞള്‍പ്പൊടിയോ പച്ച മഞ്ഞളോ പാലില്‍ ചേര്‍ക്കാം. അല്‍പ്പം കുരുമുളകോ, ഇഞ്ചിയോ, കറുവപ്പട്ടയോ ചേര്‍ത്താല്‍ ഗുണവും രുചിയും കൂടും.
ചേരുവകള്‍
പാല്‍: 1 കപ്പ്
മഞ്ഞള്‍പ്പൊടി: 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി: ഒരു നുള്ള്
ചുക്കുപൊടി: ഒരു നുള്ള്
വെള്ളം- 1/2 കപ്പ്
തേന്‍- 1 ടീ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാലും വെള്ളവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ചുക്കുപൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതത്തില്‍ തേന്‍ ചേര്‍ത്ത് ചെറുചൂടോടെ ഉപയോഗിക്കാം.
ഗുണങ്ങള്‍
കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയുടെ മികച്ച സ്രോതസ്സാണ് പാല്‍. ഇതിനൊപ്പം മഞ്ഞളും കൂടിച്ചേരുമ്പോള്‍ ഗുണങ്ങളും ഏറും.
ഗോള്‍ഡന്‍ മില്‍ക്കിലെ ചേരുവകള്‍ക്ക് ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കും എതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്.
മഞ്ഞള്‍ ചേര്‍ത്ത പാലില്‍ ആന്റിഓക്സിഡന്റുകളും പ്രതിരോധശേഷിയുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിന്റെപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും.
ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ ഫലപ്രദമാണ്. മഞ്ഞളിന്റെ പ്രധാന ഘടകങ്ങള്‍ പിത്തസഞ്ചിയെ ഉത്തേജിപ്പിക്കുന്നു. ഇത് പിത്തരസം
ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു.അങ്ങനെ ദഹനവ്യവസ്ഥ കൂടുതല്‍ കാര്യക്ഷമമാകുന്നു.
ടൈപ്പ് 2 പ്രമേഹത്തിന്റെ ആരംഭം തടയാനും കാലതാമസം വരുത്താനും പ്രമേഹരോഗികളുടെ ചികിത്സയില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നു. കുര്‍കുമിനില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് സംയുക്തങ്ങളാണ് ഇതിന് സഹായിക്കുന്നത്.
പാലില്‍ മഞ്ഞളിനൊപ്പം ഇഞ്ചിയും കുരുമുളകും വെളുത്തുള്ളിയും ചേര്‍ക്കുന്നത് കഫക്കെട്ടും ചുമയും വിരശല്യവും ഉള്‍പ്പടെയുള്ളവ പ്രതിരോധിക്കുവാന്‍ സഹായിക്കും. ഇത് കുട്ടികള്‍ക്കും മുതിര്‍നവര്‍ക്കും അനുയോജ്യമായ പാനീയമാണ്. ഇഞ്ചിയും കറുവപ്പട്ടയും മഞ്ഞളും വഴി സന്ധിവീക്കം, സന്ധിവേദന എന്നിവ കുറയ്ക്കാന്‍ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഒരു ഗ്ലാസ് ഗോള്‍ഡന്‍ മില്‍ക്ക് കുടിക്കുന്നത് നല്ലതാണ്.
Post Your Comments